
കോഫിയോ മറ്റ് പാനീയങ്ങളെയോ അപേക്ഷിച്ച് ചായയ്ക്ക് ഗുണങ്ങൾ ഏറെയാണ്. ചായ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ ചെറുക്കാനുള്ള കഴിവുമുള്ളതിനാൽ ചർമപ്രശ്നങ്ങളെ അകറ്റാനും ചായ കുടിക്കുന്നതിലൂടെ സാധിക്കുന്നു. തണുപ്പുകാലത്ത് ചായ കുടിക്കുന്നതിലൂടെ തണുപ്പകറ്റാൻ മാത്രമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം ശരിയായി നടക്കാനും സഹായിക്കുന്നു. നമ്മൾ ദിവസവും കുടിക്കുന്ന ചായകളിൽ നിന്ന് വ്യത്യസ്തമായി ഇഞ്ചി, കറുവപ്പട്ട, ഏലയ്ക്ക, കുരുമുളക്, മസാല ചായ തുടങ്ങി നിരവധി ചായകൾ പരീക്ഷിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളും ശരീരത്തിന് ലഭിക്കും. ഇതിനായുള്ള ചേരുവകൾ എളുപ്പത്തിൽ കിട്ടുന്നതുമാണ്. പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ മരുന്നുകൾ ചേർത്ത ചായകൾ കുടിക്കുന്നതിലൂടെ സാധിക്കും.
ഇതാ ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ചായകൾ. നിങ്ങളുടെ ഇഷ്ടം അനുസരിച്ച് പാൽ ചേർത്തോ അല്ലാതെയോ ഈ ചായകൾ കുടിക്കാവുന്നതാണ്.
ഗ്രീൻ ടീ

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തണുപ്പ് കാലത്തുണ്ടാകുന്ന പനിയും ജലദോഷവും തടയാൻ ഗ്രീൻ ടീ കുടിക്കുന്നതിലൂടെ സാധിക്കും.
മഞ്ഞൾ ചായ

മഞ്ഞളിന് ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അസുഖങ്ങളെ തടയാനും മഞ്ഞൾ ചായ കുടിക്കുന്നതിലൂടെ കഴിയുന്നു.
പെപ്പർമിന്റ് ചായ

പെപ്പർമിന്റ് ടീ കുടിക്കുന്നതിലൂടെ ഉന്മേഷം വർദ്ധിക്കുന്നു. അതോടൊപ്പം ആൻറിവൈറൽ, ആൻറി മൈക്രോബിയൽ ഗുണങ്ങളുള്ളതിനാൽ രോഗങ്ങളെ തടയാനും സഹായിക്കുന്നു. ആരോഗ്യം വർദ്ധിപ്പിക്കാനും ഈ ചായ കുടിക്കുന്നതിലൂടെ സാധിക്കുന്നു.
ചമോമൈൽ ചായ

ഇളം മഞ്ഞയും വെള്ളയും നിറത്തിൽ കാണപ്പെടുന്ന അലങ്കാര പുഷ്പമാണ് ചമോമൈൽ. പാമ്പുകടി ഉൾപ്പെടെ വിവിധ അസുഖങ്ങൾക്ക് ഈ പൂവിനെ മരുന്നായി ഉപയോഗിക്കാറുണ്ട്. അസുഖങ്ങളെ തടയുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ ചായ സഹായിക്കുന്നു.
ലെമൺഗ്രാസ് ടീ

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ജലദോഷവും തടയാനും ശരീരത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാനും ലെമൺഗ്രാസ് ചായ കുടിക്കുന്നതിലൂടെ സാധിക്കുന്നു.