covid

തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച മുൻഗണനാ വിഭാഗങ്ങളിൽപെട്ടവർക്കുള്ള മുൻകരുതൽ ഡോസ് വിതരണം ജനുവരി 10 മുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുൻനിര പ്രവർത്തകർ, 60 വയസിന് മുകളിൽ പ്രായമുള്ള മറ്റ് രോഗ ബാധിതർ എന്നിവർക്കാണ് മുൻകരുതൽ ഡോസ് നൽകുക.

രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിയുമ്പോൾ വാക്സിനായി രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് എസ്എംഎസ് ലഭിക്കും. ഇതിന് ശേഷം മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻകരുതൽ ഡോസിനായി ഒൺലൈനായി അപേക്ഷിക്കുകയോ, വാക്സിൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ എടുക്കുകയോ ചെയ്യാം. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ ലഭിക്കും.

മറ്റ് രോഗ ബാധിതരായ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മുൻകരുതൽ ഡോസ് എടുക്കാൻ ഡോക്ടർ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.