terrorists-killed

ശ്രീനഗർ: കാശ്മീരിലെ അനന്ത്‌നാഗിലും കുൽഗാമിലുമായി നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. നാല് ഭീകരന്മാരെ തിരിച്ചറിഞ്ഞുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ട് ഭീകരർ പാകിസ്ഥാൻ സ്വദേശികളാണ്. രണ്ട് പേർ പ്രാദേശിക ഭീകരരാണ്. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. മറ്റ് രണ്ട് ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ബുധനാഴ്ച വൈകുന്നേരമാണ് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുൽഗാമിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഭീകരർ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഇവിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പിന്നീട് കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മറ്റ് മൂന്ന് ഭീകരരേയും വധിച്ചു. ഇവിടെ ഒരു ഭീകരൻ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.