diamond

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 5.76 കോടി രൂപയുടെ ഡയമണ്ട് ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 22 ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി സ്ട്രോളർ സ്യൂട്ട്കേസിന്റെ കൈപ്പിടിയിൽ ഒളിപ്പിച്ച നിലയിലുള്ള ഡയമണ്ട് ശേഖരം പിടികൂടിയത്. 1052.72 കാരറ്റ് മൂല്യമുള്ള ഡയമണ്ട് ശേഖരം എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.