
കഠിനമായ ശാരീരികാധ്വാനം, ജോലിഭാരം, ദീർഘദൂര യാത്രകൾ, ഉറക്കമില്ലായ്മ, വെയിൽ കൊള്ലുക തുടങ്ങിയവ കാരണം പലപ്പോഴും ഖീണം അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ ചില രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെടാം. ക്ഷീണം ഗുരുതരരോഗങ്ങളുടെ മുന്നറിപ്പായിരിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത്, അതും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ക്ഷീണത്തിന് കാരണമായേക്കാം. അതിനാൽ ശരിയായ ആഹാരശീലം പാലിക്കേണ്ടത് അനിവാര്യമാണ്. പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. നിരവധി പോഷകങ്ങൾ അടങ്ങിയ ബദാം, വാൾനട്ട്, കശുവണ്ടി തുടങ്ങിയ നട്സുകൾ ശരീരത്തിന് ഊർജം നല്കുന്നു. ഡാർക്ക് ചോക്ലേറ്റിൽ നിരവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകൾ വികസിപ്പിക്കുന്ന നൈട്രിക് ഓക്‌സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുകയും അതുവഴി ശരീരത്തിന് ഊർജം ലഭിക്കുകയും ചെയ്യുന്നു. മുളപ്പിച്ച പയർ, ഗ്ലൂക്കോസ്, നാരങ്ങ വെള്ളം, കരിക്ക് എന്നിവയും ക്ഷീണമകറ്റാനുള്ല മികച്ച പ്രതിവിധിയാണ്.