p

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി മൂന്നിന് തുടങ്ങുന്ന തേർഡ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, 24 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ് ഫലം

2021 ജൂലായിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

2021 ജൂലായിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി റഗുലർ/സപ്ലിമെന്റലറി 2016, 2012 , 2010 (പാർട്ട് 1 സ്‌കീമുകൾ) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

എ​ൽ.​എ​ൽ.​എം​ ​:​ഓ​പ്ഷ​ൻ​ ​നാ​ലു​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ജ​നു​വ​രി​ ​നാ​ലി​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​കാം.​ ​പു​തു​താ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​എ​റ​ണാ​കു​ളം​ ​ശ്രീ​നാ​രാ​യ​ണാ​ ​ലാ​ ​കോ​ളേ​ജി​ലെ​ ​ക്രി​മി​ന​ൽ​ ​ലാ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​ലാ​ ​കോ​ഴ്സു​ക​ളി​ലേ​യ്ക്കും​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​അ​ലോ​ട്ട്മെ​ന്റ് ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​ 2525300.