basavaraj-bommai

ബംഗളൂരൂ: ഹിന്ദു ക്ഷേത്രങ്ങളെയും മത സ്ഥാപനങ്ങളെയും സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ നീക്കവുമായി കർണാടക സർക്കാർ. ഇത് സംബന്ധിച്ച ബിൽ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ക്ഷേത്രങ്ങളിൽ മേലുദ്യോഗസ്ഥരുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഫണ്ട് ഉപയോഗിക്കാൻ കഴിയൂ. പുതിയ ബില്ലിലൂടെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് തങ്ങളുടെ വികസന ആവശ്യങ്ങൾ നിറവേറ്റാൻ സ്വാതന്ത്ര്യമുണ്ടാകും " ബൊമ്മൈ വ്യക്തമാക്കി. വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനം ഉടൻ സ്വീകരിക്കുമെന്നും നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ നിയമം തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.