khalistan

മുംബൈ: പുതുവർഷത്തലേന്ന് മുംബയില്‍ ഭീകരാക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്. മുംബയ് ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഖാലിസ്ഥാന്‍ ഭീകരർ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബയ് പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് മുംബയ് , ദാദര്‍, ബാന്ദ്ര, ചര്‍ച്ച്‌ഗേറ്റ്, സി.എസ്.എം.പി, കുര്‍ള റെയില്‍വേ സ്റ്റേഷനുകളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി

മുംബയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഹാളുകൾ, ബാറുകൾ, പബ്ബുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ, റൂഫ് ടോപ്പുകൾ എന്നിവയുൾപ്പെടെ അടച്ചതോ തുറസായതോ ആയ എല്ലായിടത്തും പുതുവത്സര ആഘോഷങ്ങൾ, പരിപാടികൾ, ചടങ്ങുകൾ, ഒത്തുചേരലുകൾ എന്നിവ പൊലീസ് നിരോധിച്ചിട്ടുണ്ട്.