india-cricket

സെ​ഞ്ചൂ​റി​യ​ൻ​ ​:​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​സെ​ഞ്ചൂ​റി​യ​ൻ​ ​ക്രി​ക്ക​റ്റ് ​ഗ്രൗ​ണ്ടി​ൽ​ ​വി​ജ​യം​ ​നേ​ടു​ന്ന​ ​ഏ​ഷ്യ​ൻ​ ​ടീ​മെ​ന്ന​ ​അ​പൂ​ർ​വ​ ​നേ​ട്ട​വു​മാ​യി​ ​ഇ​ന്ത്യ​യ്ക്ക് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ ​പു​തു​വ​ർ​ഷം​ ​ആ​ഘോ​ഷി​ക്കാം.​ ​ആ​ദ്യ​ ​ക്രി​ക്ക​റ്റ് ​ടെ​സ്റ്റി​ന്റെ​ ​ഇ​രു​ ​ഇ​ന്നിം​ഗ്സു​ക​ളി​ലും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ബാ​റ്റിം​ഗ് ​നി​ര​യെ​ 200​ ​റ​ൺ​സി​ൽ​ ​താ​ഴെ​ ​ആ​ൾ​ഒൗ​ട്ടാ​ക്കി​യ​ ​ഇ​ന്ത്യ​ 113​ ​റ​ൺ​സി​നാ​ണ് ​വി​ജ​യം​ ​ആ​ഘോ​ഷി​ച്ച​ത്.​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ 305​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ ​ല​ക്ഷ്യ​വു​മാ​യി​ ​ഇ​റ​ങ്ങി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​അ​വ​സാ​ന​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​ല​ഞ്ചി​ന് ​ശേ​ഷം​ 191​ ​റ​ൺ​സി​ൽ​ ​ആ​ൾ​ഒൗ​ട്ടാ​ക്കി​യ​തോ​ടെ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​പു​തു​വ​ത്സ​രാ​ഘോ​ഷം​ ​തു​ട​ങ്ങി​യ​ത്.
സെ​ഞ്ചൂ​റി​യ​നി​ൽ​ ​ടോ​സ് ​നേ​ടി​യ​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​ 327​ ​റ​ൺ​സി​നാ​ണ് ​ആ​ൾ​ഒൗ​ട്ടാ​യ​ത്.​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​(123​)​ ,​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​മാ​യാ​ങ്ക് ​അ​ഗ​ർ​വാ​ളും​ ​(60​),48​ ​റ​ൺ​സ് ​നേ​ടി​യ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യും​ 35​ ​റ​ൺ​സ​ടി​ച്ച​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​മാ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് 197​ൽ​ ​ഇ​ന്ത്യ​ ​ചു​രു​ട്ടി​ക്കൂ​ട്ടി.​ ​അ​ഞ്ചു​വി​ക്ക​റ്റു​മാ​യി​ ​ഷ​മി​യും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​നേ​ടി​ ​ബും​റ​യും​ ​ശാ​ർ​ദ്ദൂ​ലും​ ​ഒ​രു​ ​വി​ക്ക​റ്റു​മാ​യി​ ​സി​റാ​ജും​ ​ബൗ​ളിം​ഗി​ൽ​ ​തി​ള​ങ്ങി.​ ​തു​ട​ർ​ന്ന് ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് 174​ ​റ​ൺ​സേ​ ​നേ​ടാ​നാ​യു​ള്ളൂ.​റി​ഷ​ഭ് ​പ​ന്ത്(34​),​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​(23​),​ര​ഹാ​നെ​ ​(20​),​കൊ​ഹ്‌​ലി​(18​)​ ​പൊ​രു​ത​ലി​ലൂ​ടെ​യാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​ ​ല​ക്ഷ്യം​ 305​ആ​ക്കി​മാ​റ്റി​യ​ത്.
നാ​ലാം​ ​ദി​നം​ ​ക​ളി​നി​റു​ത്തു​മ്പോ​ൾ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 94​/4​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ 52​ ​റ​ൺ​സു​മാ​യി​ ​പൊ​രു​തി​നി​ന്ന​ ​ക്യാ​പ്ട​ൻ​ ​ഡീ​ൻ​ ​എ​ൽ​ഗാ​റി​ലാ​യി​രു​ന്നു​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ മു​ഴു​വ​ൻ.​ ​രാ​വി​ല​ത്തെ​ പത്താം​ ​ഓ​വ​റി​ൽ​ ​എ​ൽ​ഗാ​റി​നെ​(77​)​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ക്കി​ ​ബും​റ​ ​ഇ​ന്ത്യ​യ്ക്ക് ​വി​ജ​യാ​വേ​ശ​മേ​കി​ .21​ ​റ​ൺ​സ​ടി​ച്ച​ ​ഡി​കോ​ക്കി​ന്റെ​ ​പോ​രാ​ട്ടം​ ​സി​റാ​ജാ​ണ് ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​ല​ഞ്ചി​ന് ​മു​മ്പ് ​വി​യാ​ൻ​ ​മു​ൾ​ഡ​റെ​(1​)​ ​ഷ​മി​ ​റി​ഷ​ഭി​ന്റെ​ ​ക​യ്യി​ലെ​ത്തി​ച്ചു.​ ​ല​ഞ്ചി​ന് ​ശേ​ഷം​ ​ടെം​പ​ ​ബൗ​മ​ ​(35​*​)​ഒ​ര​റ്റ​ത്ത് ​പൊ​രു​തി​നി​ൽ​ക്കെ​ ​ജാ​ൻ​സ​നെ​(13​)​ഷ​മി​യും​ ​റ​ബാ​ദ​യെ​യും​ ​ എ​ൻ​ഗി​ഡി​യെ​യും​ ​ അ​ശ്വി​നും​ ​പു​റ​ത്താ​ക്കി​ ​ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.​
ബാ​റ്റിം​ഗ് ​ദു​ഷ്ക​ര​മാ​യ​ ​സെ​ഞ്ചൂ​റി​യ​നി​ലെ​ ​പി​ച്ചി​ൽ​ ​ സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​കെ.​എ​ൽ​ ​രാ​ഹു​ലാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.​ ​ഈ​ ​വി​ജ​യ​ത്തോ​ടെ​ ​ഇ​ന്ത്യ​ ​മൂ​ന്ന് ​മ​ത്സ​ര​ ​പ​ര​മ്പ​ര​യി​ൽ​ 1​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.​ ​