
ന്യൂഡൽഹി : യു.പിയിലെ അമേഠിയിൽ 16 വയസുള്ള ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം നടത്തിയ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനും റോഡിൽ ധർണയിരുന്നതിനുമാണ് ലല്ലുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.