
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗത്തിലും ഗണ്യമായ വർദ്ധനയാണ് വീടുകളിൽ ഉണ്ടാകുന്നത്. ഇത് വൈദ്യുതി ബില്ലിലും പ്രതിഫലിക്കും. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നിങ്ങളുടെ വൈദ്യുതി ബിൽ കുറയ്ക്കാൻ സാധിക്കാവുന്നതേ ഉള്ളൂ.
വീട്ടിലെ റഫ്രിജറേറ്ററിന്റെ താപനില കുറച്ച് വർദ്ധിപ്പിച്ചാൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയും. പുതിയ ഭക്ഷണത്തിന് 36-38 ഡിഗ്രി ഫാരൻഹീറ്റ് താപനില മതിയാകും. സാധാരണയായി ഫ്രിഡ്ജുകളിൽ ആവശ്യമുള്ളതിലും 5-6 ഡിഗ്രി കുറഞ്ഞ താപനിലയാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഫ്രീസർ സെറ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡം പൂജ്യം മുതൽ 5 ഡിഗ്രി ഫാരൻഹീറ്റ് വരെ സജ്ജീകരിച്ചിരിക്കുന്നു.
ഇതുകൂടാതെ ഫ്രിഡ്ജും ഫ്രീസറും എപ്പോഴും നിറഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇതിലൂടെ സാധനങ്ങൾ തണുപ്പിക്കുന്നതിന് കുറഞ്ഞ ഊർജം മതിയാകും. ഫ്രിഡ്ജ് വാങ്ങുമ്പോൾ എനർജി സേവർ കപ്പാസിറ്റി നോക്കി വാങ്ങുന്നതും നല്ലതാണ്. .
വാഷിംഗ് മെഷീൻ വൃത്തിയായി സൂക്ഷിക്കുന്നതുവഴി ഡ്രയർ ഉയർന്ന വേഗതയിൽ പ്രവർത്തിക്കുകയും വസ്ത്രങ്ങൾ കുറച്ച് സമയമെടുത്ത് കഴുകിയെടുക്കുകയും ചെയ്യാം. പകൽ സമയങ്ങളിൽ ഊർജച്ചെലവ് കൂടുതലായിരിക്കുന്നതിനാൽ .വസ്ത്രങ്ങൾ കഴുകാൻ രാത്രി സമയം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. .
കൂടാതെ വസ്ത്രങ്ങൾ എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകുന്നതിലൂടെ വാഷറിന്റെ താപനില ക്രമീകരിക്കുന്നതും ഒഴിവാക്കാം. ഒപ്പം വസ്ത്രങ്ങൾ വേഗത്തിൽ വൃത്തിയാകുകയും ചെയ്യും.
സോക്സ്, അടിവസ്ത്രങ്ങൾ, തൂവാലകൾ തുടങ്ങിയ ചെറിയ വസ്ത്രങ്ങൾ ഡ്രയറിൽ ഇടാതേയും എളുപ്പത്തിൽ ഉണക്കിയെടുക്കാം. വലിയ വസ്ത്രങ്ങൾക്കായി മാത്രം ഡ്രയർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കുറഞ്ഞ സമയത്തേക്ക് മെഷീൻ പ്രവർത്തിപ്പിക്കാനും വൈദ്യുതി ഉപഭോഗം കുറയ്ക്കാനും കഴിയും.
വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ബൾബുകൾ എൽ.ഇ.ഡി ആയിരിക്കണം. സാധാരണ ബൾബുകളെ അപേക്ഷിച്ച് എൽ.ഇ.ഡി ബൾബുകൾക്ക് വൈദ്യുതി ഉപഭോഗം 80 ശതമാനം വരെ കുറയ്ക്കാനാകും.
വീടിന്റെ ഇലക്‌ട്രിക് ബോർഡിൽ സ്‌മാർട്ട് പവർ സ്ട്രിപ്പ് ഉപയോഗിക്കുക. ഇത് ചെയ്‌താൽ വീടിന് പുറത്തിറങ്ങുമ്പോൾ ഓരോ സ്വിച്ചും ഓഫ് ചെയ്യേണ്ടി വരില്ല. മാത്രമല്ല വീടിന്റെ മുഴുവൻ വൈദ്യുതിയും ഒറ്റയടിക്ക് വിച്ഛേദിക്കപ്പെടാംടും ചെയ്യും.
വാട്ടർ ഹീറ്റർ ഉപയോഗിക്കുകയാണെങ്കിൽ ആവശ്യാനുസരണം താപനില നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ ക്രമീകരിക്കുന്നതിലൂടെയും വൈദ്യുതി ലാഭിക്കാം. കിടക്കയും സോഫയും വീട്ടിലെ എ.സിയുടെ നേരെ അടിയിൽ വയ്ക്കരുത്. വീട്ടിലെ ഫർണിച്ചറുകളും വായുപ്രവാഹം തടസപ്പെടാത്ത വിധത്തിൽ ക്രമീകരിക്കുക. ഇവീടിന് പുറത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെയും വൈദ്യുതി ലാഭിക്കാം.