rose

കുളിമുറി വീടിന്റെ പ്രധാനമല്ലാത്ത ദിക്കുകളിലായിരിക്കുന്നതാണ് നല്ലത്. താമസക്കാരന്റെ ഭാഗ്യസംഖ്യയും വിഭാഗവും അനുസരിച്ചായിരിക്കും ഒരു വീടിന്റെ പ്രധാനമല്ലാത്ത സ്ഥലങ്ങള്‍
നിശ്ചയിക്കുക. ഈ സ്ഥലങ്ങള്‍ വിപരീത ഊര്‍ജം നല്‍കുന്നതിനാല്‍ സംഭരണ മുറി, അതിഥി മുറി, കുളിമുറി എന്നിവയ്ക്ക് യോജിക്കും. വടക്കു ദിശ ജോലിയില്‍ അത്യുന്നതി നേടിത്തരുന്നിടം ആണ്. മേശയുടെ വലതുഭാഗത്ത് ഒരു ക്രിസ്റ്റല്‍ പേപ്പര്‍ വെയിറ്റ് വയ്ക്കുന്നത് വിപരീത ഊര്‍ജത്തെ തിരിച്ചു വിടാന്‍ സഹായിക്കും. ജോലിസ്ഥലത്തെ ഉയര്‍ന്ന മേല്‍ക്കൂര വളര്‍ച്ചയും വിജയവും നല്‍കും. കറുത്ത മേശ മന്ദഗതിക്കാരനാക്കുമ്പോള്‍, തടിമേശ പിന്തുണയും വളര്‍ച്ചയും നേടിത്തരുന്നതായിരിക്കും.

പൂന്തോട്ടം നിര്‍മിക്കുമ്പോള്‍ അഞ്ച് ഘടകങ്ങള്‍ ശ്രദ്ധിക്കണം. ഒരു കുളം, സൂര്യഘടികാരം, ഒരു പിത്തള പ്രതിമ, മരങ്ങളും കുറ്റിച്ചെടികളും എന്നിവ അത്യാവശ്യമാണ്. ചുവപ്പും ഓറഞ്ചും നിറങ്ങള്‍
നിര്‍ബന്ധമായും പൂന്തോട്ടത്തില്‍ വേണം. ഷഡ്കോണാകൃതിയിലോ വൃത്താകൃതിയിലോ പൂന്തോട്ടം നിര്‍മ്മിക്കാം. ചുവന്ന പൂക്കള്‍ ധാരാളമുണ്ടായാല്‍ 'ചി' യുടെ സഞ്ചാരം വര്‍ദ്ധിക്കും. ഫെന്‍ ഷൂയിയില്‍ ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പൂക്കളുടെ ചിത്രങ്ങള്‍ സമ്പത്തിനെ വളര്‍ത്തുന്നു. രണ്ടു പ്രാവുകള്‍ സമാധാനത്തെയും കുറിക്കുന്നു.വീടിന്റെ കിഴക്കു ഭാഗം അഭിമുഖീകരിക്കുന്ന രീതിയില്‍ ഉറപ്പിച്ച ഒന്‍പത് ഓടുന്ന കുതിരകളുടെ ചിത്രം അധികാര പ്രാപ്തിക്കും വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail