police

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വന്നു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ എ ഡി ജി പി മനോജ് എബ്രഹാം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഷൂട്ടിംഗില്‍ താല്‍പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

കേരളാ സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജില്ലാ റൈഫിള്‍ അസോസിയേഷനുകള്‍, ഷൂട്ടര്‍മാര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. കൂടാതെ അസോസിയേഷന്റെ മറ്റ് പ്രവര്‍ത്തനങ്ങളും മത്സരങ്ങള്‍ സംബന്ധിച്ച വിവരവും http:///theksra.in/AboutUs.html എന്ന വെബ്സൈറ്റിൽ അറിയാം.

ജില്ലാ റൈഫിള്‍ അസോസിയേഷനുകളുടെ വെബ്സൈറ്റുകള്‍ ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകും.