strength-training

ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാനായാണ് മനുഷ്യർ വ്യായാമം ചെയ്യുന്നത്. സ്ഥിരമായി മടി കൂടാതെ വ്യായാമം ചെയ്താൽ മാത്രമേ കൃത്യമായ ഫലം ലഭിക്കുകയുള്ളു. ആഗ്രഹിക്കുന്ന രീതിയിൽ ശരീരത്തെ മാറ്റിയെടുക്കാനായി കഠിനമായ വ്യായാമങ്ങളും ചെയ്യുന്നവരുമുണ്ട്. എന്നാൽ ദിവസവും കഠിനമായ വ്യായാമങ്ങൾ ചെയ്തിട്ടും പലർക്കും അതിനനുസരിച്ചുള്ള ഫലം കിട്ടാറില്ല. വ്യായാമം ചെയ്യുമ്പോൾ അതിന്റെ ഫലം എങ്ങനെ ശരീരത്തിൽ പരമാവധി പ്രയോജനപ്പെടുത്താം വഴികൾ ചില പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്താണ് പഠനത്തിൽ പറയുന്നതെന്നും എങ്ങനെയാണ് ശരിയായ രീതിയിൽ വ്യായായാമം ചെയ്യേണ്ടത് എന്നും നോക്കാം.

നിങ്ങൾ സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങളോടൊപ്പം 20മിനിറ്റ് കാർഡിയോ പരിശീലനം നടത്തുന്നത് വഴി പേശികൾ ശക്തിപ്പെടുത്തുന്നതിനും വ്യായാമത്തിന്റെ പൂർണഫലം ശരീരത്തിൽ പ്രകടമാവുന്നതിനും സഹായിക്കും. എട്ട് പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

കാർഡിയോ വ്യായാമത്തിന് മുമ്പോ ശേഷമോ?

cardio-workouts

നിങ്ങൾ വീട്ടിൽ ഭക്ഷണമുണ്ടാക്കുമ്പോൾ ആദ്യം എന്തുണ്ടാക്കണം എന്ന് ചിന്തിക്കാറില്ലേ അതുപോലെ തന്നെയാണ് ഇക്കാര്യവും. നമുക്ക് എന്താണോ കഴിക്കാൻ തോന്നുന്നത് അല്ലെങ്കിൽ എന്താണ് ആവശ്യം എന്നതനുസരിച്ചാണ് നമ്മൾ തീരുമാനമെടുക്കുന്നത്. അതുപോലെയാണ് ഇതും നമ്മുടെ ശരീരത്തിന് എന്താണ് ആവശ്യം എന്നത് ആദ്യം ചിന്തിക്കുക. അതനുസരിച്ച് കാർഡിയോയും മറ്റ് വ്യായാമങ്ങളും ചെയ്യുക.

നിങ്ങൾ ശരീരത്തിലെ കൊഴുപ്പും ഭാരവും കുറച്ച് ആരോഗ്യം വർദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം സ്ട്രംഗ്ത് ട്രെയിനിംഗോ മറ്റ് വ്യായാമങ്ങളോ ചെയ്യുക, അതിനു ശേഷം കാർഡിയോ വ്യായാമങ്ങൾ ചെയ്യുക.

പേശികൾക്ക് ബലം കൂട്ടി ശരീരഭാരം വർദ്ധിപ്പിക്കാൻ വേണ്ടിയാണെങ്കിൽ ആദ്യം കാർ‌ഡിയോ വ്യായാമങ്ങൾ ചെയ്ത ശേഷം മറ്റ് വ്യായാമങ്ങൾ ചെയ്യുക.

ശരീരത്തിന് ബലം കിട്ടാൻ വേണ്ടി മാത്രമാണെങ്കിൽ താൽപര്യം അനുസരിച്ച് ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ആദ്യം ചെയ്യാം.

എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാർഡിയോ വ്യായാമങ്ങൾ

workouts

വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിംഗ്,ബർപ്പീസ് തുടങ്ങിയവയാണ് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാർഡിയോ വ്യായാമങ്ങൾ.