thiruvanchoor-radhakrishn

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിന്റെ അച്ചടക്ക സമിതിയുടെ നിയുക്ത അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ 4ന് ഉച്ചയ്‌ക്ക് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് ചുമതല ഏറ്റെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്‌‌ണൻ അറിയിച്ചു. സമിതി അംഗങ്ങളായ എൻ. അഴകേശൻ, ഡോ. ആരീഫ എന്നിവരും അദ്ദേഹത്തോടൊപ്പം ചുമതലയേൽക്കും.