love

ഓരോ വ്യക്‌തിക്കും പ്രത്യേകം ഉണ്ടാകുന്നതാണ് പ്രണയാനുഭവങ്ങൾ. ആണിനും പെണ്ണിനും അവ വ്യത്യസ്തമായ രീതിയിലാണ് ഉണ്ടാകുകയെന്നത് സംശയമില്ലാത്ത കാര്യമാണ്. എന്നാൽ ഇവരിലാർക്കാണ് ഏറ്റവും തീവ്രമായി അനുഭവപ്പെടുകയെന്ന് ഗവേഷകർ പഠനം നടത്തി. കണ്ടെത്തിയത് രസകരമായ ചില കാര്യങ്ങളാണ്. എംആർഐ സ്‌കാനിംഗിലൂടെ ഇരു വിഭാഗത്തിന്റെയും തലച്ചോറിലെ പ്രതിപ്രവർത്തനങ്ങൾ പഠിച്ചു. ശേഷം അവർ കൗതുകകരമായ ചില കാര്യങ്ങൾ കണ്ടെത്തി.

പ്രണയ നിമിഷങ്ങൾ സൂചിപ്പിക്കുന്ന ഒരുകൂട്ടം ചിത്രങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും നൽകി. ഈ ചിത്രങ്ങൾ ഇത്തരത്തിൽ ഇവരിലുണ്ടാക്കുന്ന പ്രണയ സങ്കൽപം വ്യക്തമായി തിരിച്ചറിഞ്ഞു. ഇരുവിഭാഗത്തിലും തലച്ചോറിന്റെ വൈകാരികതയുടെ ഭാഗം പ്രകാശിച്ചെങ്കിലും തികച്ചും വ്യത്യാസ്തമായായിരുന്നു അത്.

പുരുഷന്മാരിൽ വികാരങ്ങളുണ്ടാകുന്നതിനെക്കാൾ ചിന്തയുടെ ഭാഗങ്ങൾ കൂടുതൽ പ്രകാശിച്ചു. സ്ത്രീകളിൽ സഹജമായതുപോലെ വൈകാരികമായ ഭാഗമാണ് പ്രകാശിച്ചത്. വൈകാരികതയുടെ കാര്യത്തിൽ പുരുഷന്റെ മസ്തിഷ്‌കത്തെക്കാൾ ഏറെ മുന്നിലാണ് സ്ത്രീകളുടെ മസ്തിഷ്‌കമെന്ന് ഇതോടെ തെളിഞ്ഞു. പുരുഷൻ വിവാഹവാർഷികമോ പിറന്നാളോ മറന്നുപോകുന്നതും അതിൽ സ്ത്രീകൾക്ക് പിണക്കമുണ്ടാകുന്നതും എല്ലാം ഇതോടെ വൈകാരികത കൂടുതൽ സ്ത്രീകൾക്ക് ഉണ്ടാകുന്നതുകൊണ്ടാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പഠനങ്ങളിൽ തെളിയുന്നത് ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിൽ വൈകാരികമായ കാര്യങ്ങൾ ആൺപെൺ മസ്തിഷ്‌കങ്ങളിൽ സ്വയം ആലോചിച്ചുതുടങ്ങുമെന്നാണ്.