തിരുവനന്തപുരം ജില്ലയിലെ നഗരൂരിനടുത്തുള്ള വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീട്ടിലെ കിണറ്റിൽ അണലിയെ കണ്ടു എന്ന് പറഞ്ഞാണ് രാവിലെ വാവയ്‌ക്ക് ഫോൺ എത്തിയത്. അടുത്തടുത്തായി അറുപതോളം വീടുകൾ. അതിൽ ഒരു വീട്ടിലെ കിണറിലാണ് പാമ്പിനെ കണ്ടത്. നിരവധി കുട്ടികൾ കളിച്ച് നടക്കുന്ന പ്രദേശമാണ്.

snake-master

സ്ഥലത്തെത്തിയ വാവാ കിണർ പരിശോധിച്ചു. ഇടിഞ്ഞ് വീഴാറായ കിണറാണ്, ഇറങ്ങി പാമ്പിനെ പിടികൂടുക എന്നത് അത്ര എളുപ്പമല്ല. വലിയ അണലിയാണെന്ന് ഉറപ്പാക്കിയ വാവാ കയർ കെട്ടി പാമ്പിനെ പിടികൂടാനുള്ള ശ്രമമാരംഭിച്ചു, കാണുക സ്‌‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...