
തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 107 ആയി. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂർ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇതിൽ 10 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 27 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഏഴു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. കൊല്ലത്ത് നാല്, കോട്ടയത്ത് രണ്ട്, തിരുവനന്തപുരത്ത് ഒന്ന് എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
എറണാകുളത്ത് നാല് പേർ യുഎഇയിൽ നിന്നും, മൂന്നു പേർ യുകെയിൽ നിന്നും, രണ്ടു പേർ ഖത്തറിൽ നിന്നും, ഒരാൾ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയൽ, മാൾട്ട എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. കൊല്ലത്ത് അഞ്ചു പേർ യുഎഇയിൽ നിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ആറു പേർ യുഎഇയിൽ നിന്നും, ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. തൃശൂരിൽ മൂന്നു പേർ യുഎഇയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും വന്നു. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നും, കണ്ണൂരിൽ സ്വീഡൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നും, ആലപ്പുഴയിൽ ഇറ്റലിയിൽ നിന്നും ഇടുക്കിയിൽ സ്വീഡനിൽ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 107 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 41 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയിൽ നിന്നുമെത്തിയത്. യുകെയിൽ നിന്നുമെത്തിയ 23 പേർക്കും ഒമിക്രോൺ ബാധിച്ചു.
എറണാകുളം - 37, തിരുവനന്തപുരം - 26, കൊല്ലം -11, തൃശൂർ -9, പത്തനംതിട്ട -5, ആലപ്പുഴ- 5, കണ്ണൂർ- 4, കോട്ടയം - 3, മലപ്പുറം - 3, പാലക്കാട് - 2, കോഴിക്കോട് - 1, ഇടുക്കി -1 എന്നിങ്ങനെയാണ് ജില്ലകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.