issue

ബംഗളൂരു: ക്രിസ്തുമസ് ആഘോഷം തടയാൻ ശ്രമിക്കുന്ന സംഘത്തെ പ്രതിരോധിക്കുന്ന ഒരു കൂട്ടം സ്‌ത്രീകളുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കർണാടകയിലെ തുമകുരുവിലാണ് സംഭവം നടന്നത്.

ഒബിസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലേക്ക് അതിക്രമിച്ച് കയറിയ തീവ്ര വലതുപക്ഷ സംഘടനയിൽപ്പെട്ട ആളുകൾ ക്രിസ്തുമസ് ആഘോഷത്തെ ചോദ്യം ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നതെന്നും ഹിന്ദു സ്ത്രീകൾ ധരിക്കുന്നത് പോലെ സിന്ദൂരം ധരിക്കാത്തത് എന്തുകൊണ്ടാണെന്നും ഇവർ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ശക്തമായ പ്രതിക്ഷേധം ഉയർത്തിയത്.

എങ്ങനെ പ്രാർത്ഥിക്കണമെന്നതും ഏത് മതത്തിൽ വിശ്വസിക്കണമെന്നതും തങ്ങളുടെ അവകാശമാണെന്നും അതിൽ മറ്റാരും കൈകടത്തേണ്ട ആവശ്യമില്ലെന്നും സ്ത്രീകൾ പ്രതികരിച്ചു. എന്നാൽ മതപരിവര്‍ത്തന ആരോപണങ്ങളെ സ്ത്രീകൾ നിഷേധിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.