
ബംഗളൂരു: കർണാടകയിലെ നഗര തദ്ദേശ - മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം. 58 നഗര തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 1184 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 498ഉം ബി.ജെ.പി 437ഉം ജെ.ഡി.എസ് 45ഉം സീറ്റ് നേടി. മറ്റു പാർട്ടികളും സ്വതന്ത്രരും 204 സീറ്റ് പങ്കിട്ടു. തിരഞ്ഞെടുപ്പ് ഫലം ഭരണക്ഷിയായ ബി.ജെ.പിയ്ക്ക് വൻ തിരിച്ചടിയായി.
മികച്ച വിജയം നേടിയ കർണാടക കോൺഗ്രസിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. സംസ്ഥാന സർക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷയില്ലായ്മയുടെ പ്രതിഫലനമാണിതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു.