v

ബംഗളൂരു: കർണാടകയിലെ നഗര തദ്ദേശ - മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ നേട്ടം. 58 നഗര തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 1184 സീറ്റുകളിൽ നടന്ന​ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്​ 498ഉം ബി.ജെ.പി 437ഉം ജെ.ഡി.എസ്​ 45ഉം സീറ്റ്​ നേടി. മറ്റു പാർട്ടികളും സ്വതന്ത്രരും 204 സീറ്റ്​ പങ്കിട്ടു. തിരഞ്ഞെടുപ്പ് ഫലം ഭരണക്ഷിയായ ബി.ജെ.പിയ്ക്ക് വൻ തിരിച്ചടിയായി.

മികച്ച വിജയം നേടിയ കർണാടക കോൺഗ്രസിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. സംസ്ഥാന സർക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷയില്ലായ്​മയുടെ പ്രതിഫലനമാണിതെന്ന്​ പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ പ്രതികരിച്ചു.