
സിറക്പൂർ: പഞ്ചാബിൽ അധികാരത്തിലേറിയാൽ സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. ചണ്ഡീഗഢ് സന്ദർശനത്തിനിടെ സിറക്പൂരിൽ നടന്ന ഗതാഗത മാഫിയയ്ക്കെതിരെ നടത്തുന്ന ധർണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മേഖലയ്ക്കായി ഒരു കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മുതൽ 15 വരെ അംഗങ്ങളുള്ള കമ്മിഷനായിരിക്കുമിത്. പുതിയ ഗതാഗത നയം കൊണ്ടുവരാനുള്ള അവകാശം കമ്മിഷന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.