kk

മുടിയുടെ ആരോഗ്യത്തിനും കറുപ്പിനും പുരികം വളരാനുമെല്ലാം മികച്ചതാണ് ആവണക്കെണ്ണ. എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ക്കും ആവണക്കെണ്ണ ഏറെ ഉത്തമം. ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവ ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്നു.

മലബന്ധം പൊലുള്ള പ്രശ്നങ്ങൾക്കും മലമൂത്രവിസർജ്ജനം നടത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാനും ആവണക്കെണ്ണ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ശ്രദ്ധിക്കേണ്ട കാര്യം വലിയ അളവിൽ ഉപയോഗിക്കുന്നത് വയറുവേദന, ഛർദ്ദി, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം.

ഇത് മുഖത്ത് പുരട്ടുന്നത് വഴി ചർമ്മത്തിലെ ബാക്ടീരിയയുടെ വളർച്ചയെ തടിഞ്ഞ് മുഖക്കുരു ഇല്ലാതാക്കുന്നു. കഷണ്ടി, മുടി കൊഴിച്ചിൽ, ചുളിവുകൾ, അണ്ഡാശയ മുഴകൾ, പൈൽസ്, ആസ്ത്മ, ആർത്രൈറ്റിസ് എന്നിവയെ സുഖപ്പെടുത്തുന്നു. വെളുത്ത രക്താണുക്കൾ വർദ്ധിപ്പിച്ച് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പരമ്പരാഗത വൈദ്യത്തിൽ ആവണക്കെണ്ണ വളരെ വിലമതിക്കുന്നു.