india-cricket

ദുബായ്: ഏഷ്യൻ ക്രിക്കറ്റിലെ ആധിപത്യം ഒരിക്കൽകൂടി അരക്കെട്ടുറപ്പിച്ച് ഇന്ത്യ അണ്ടർ - 19 ഏഷ്യൻ ക്രിക്കറ്റ് കിരീടം നിലനിർത്തി. ഇന്ന് ദുബായിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഒരിക്കൽകൂടി അണ്ടർ - 19 കിരീടം സ്വന്തമാക്കുന്നത്. മഴമൂലം തടസം നേരിട്ട മത്സരത്തിൽ 63 പന്തുകൾ ബാക്കിനിർത്തിയാണ് ഇന്ത്യ വിജയലക്ഷ്യം മറിക്കടന്നത്. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യകപ്പ് അണ്ടർ - 19 കിരീടമാണിത്. അതിൽ തന്നെ തുടർച്ചയായ മൂന്നാമത്തെ കിരീടവിജയം കൂടിയാണിത്. ആകെ ഒൻപത് ടൂർണമെന്റുകൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളതെന്നത് ഈ ടൂർണമെന്റിൽ ഇന്ത്യ പുലർത്തുന്ന ആധിപത്യത്തിന്റെ തെളിവാണ്.

മഴകാരണം ഓവറുകൾ വെട്ടികുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്തു. മഴകാരണം പിന്നെയും ഓവറുകൾ വെട്ടിക്കുറച്ച മത്സരത്തിലെ പുതുക്കിയ വിജയലക്ഷ്യമായ 102 റൺസ് ഇന്ത്യക്ക് 32 ഓവറിനുള്ളിൽ മറികടക്കണമായിരുന്നു. എന്നാൽ 21.3 ഓവറിൽ ഇന്ത്യൻ യുവനിര വിജയലക്ഷ്യം അനായാസം മറികടന്നു.

ഓപ്പണർ അംഗ്ക്രിഷ് രഘുവംശി (56) നേടിയ അർദ്ധസെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയതീരത്തെത്തിയത്. ഇന്ത്യൻ സ്കോർ എട്ടിൽ എത്തിയപ്പോൾ അഞ്ച് റണ്ണെടുത്ത ഓപ്പണർ ഹർണൂർ സിംഗ് പുറത്തായെങ്കിലും 31 റണ്ണെടുത്ത് ഷെയ്ക്ക് റഷീദും രഘുവംശിയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ബാറ്റിംഗ് തകർച്ച നേരിട്ടു. ഒരു ഘട്ടത്തിൽ 57/7 എന്ന നിലയിലായിരുന്ന ലങ്കയെ യസിരു റോഡ്രിഗോ(19*), മഹീഷ പതിരാന(14), രവീന്‍ ഡി സിൽവ(15) എന്നിവർ ചേർന്നാണ് മുന്നോട്ട് നയിച്ചത്. ഇന്ത്യയ്ക്കായി വിക്കി ഒസ്ട്വാൽ മൂന്നും കൗശൽ താംബേ രണ്ടും വിക്കറ്റുകൾ നേടി. രാജ്‌വർദ്ധൻ, രവികുമാർ, രാജ് ബാവ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

WHAT. A. WIN! ☺️ 👏

India U19 beat Sri Lanka U19 by 9⃣ wickets to clinch the #ACC #U19AsiaCup title. 🏆 👍 #BoysInBlue #INDvSL

Scorecard ▶️ https://t.co/GPPoJpzNpQ

📸 📸: ACC pic.twitter.com/bWBByGxc3u

— BCCI (@BCCI) December 31, 2021