theif

മ​ര​ട്:​ ​നെ​ട്ടൂ​രും​ ​കു​ണ്ട​ന്നൂ​രു​മാ​യി​ ​ര​ണ്ടി​ട​ത്ത് ​മോ​ഷ​ണം.​ ​നെ​ട്ടൂ​രി​ലെ​ ​വീ​ട്ടി​ൽ​നി​ന്നും​ ​വാ​ർ​പ്പും​ ​കു​ണ്ട​ന്നൂ​രി​ൽ​നി​ന്ന് ​നാ​ടോ​ടി​ക​ളു​ടെ​ ​ഐ​ ​ഫോ​ണു​മാ​ണ് ​മോ​ഷ​ണം​പോ​യ​ത്.​ ​വ്യാ​ഴാ​ഴ്ച​ ​പു​ല​ർ​‌​ച്ചെ​യാ​ണ് ​സം​ഭ​വം.​ ​നെ​ട്ടൂ​ർ​ ​സൗ​ത്ത് ​ത​ണ്ടാ​ശേ​രി​ ​റോ​ഡി​ൽ​ ​ചെ​റു​കാ​ട്ട് ​സ​ന്തോ​ഷി​ന്റെ​ ​വീ​ട്ടി​ലെ​ ​സി​റ്റൗ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 30​കി.​ഗ്രാം​ ​ഭാ​രം​വ​രു​ന്ന,​ 40000​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​ഓ​ടി​ന്റെ​ ​വാ​ർ​പ്പാ​ണ് ​മോ​ഷ​ണം​ ​പോ​യ​ത്.​ ​ര​ണ്ട് ​വാ​ർ​പ്പു​ക​ളാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഒ​രെ​ണ്ണം​ ​എ​ടു​ത്ത​തി​ന് ​ശേ​ഷം​ ​ര​ണ്ടാ​മ​ത്തേ​ത് ​എ​ടു​ക്കാ​ൻ​ ​വ​ന്ന​പ്പോ​ൾ​ ​വീ​ട്ടി​ലെ​ ​പെ​ൺ​കു​ട്ടി​ ​ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ​മോ​ഷ്ടാ​ക്ക​ൾ​ ​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.​ ​പ​ന​ങ്ങാ​ട് ​പൊ​ലീ​സ് ​സ​മീ​പ​സ്ഥാ​പ​ന​ത്തി​ലെ​ ​സി.​സി.​ടി.​വി​ ​കാ​മ​റ​ ​പ​രി​ശോ​ധി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​ക്രി​ ​പെ​റു​ക്കു​ന്ന​ ​ര​ണ്ടു​പേ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ട്ട​നെ​യ്യാ​ൻ​ ​ദേ​ശീ​യ​ ​പാ​ത​യോ​ര​ത്തു​ ​കു​ണ്ട​ന്നൂ​രി​ൽ​ ​ത​മ്പ​ടി​ച്ച​ ​നാ​ടോ​ടി​ക​ളു​ടെ​ ​ഐ​ ​ഫോ​ണാ​ണ് ​വ്യാ​ഴാ​ഴ്ച്ച​ ​പു​ല​ർ​ച്ചെ​ 2.45​ ​ന് ​മോ​ഷ​ണം​ ​പോ​യ​ത്.​ 32000​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​ഐ​ ​ഫോ​ൺ,​ ​പ​വ​ർ​ ​ബാ​ങ്കു​ൾ​പ്പെ​ടെ​ ​മോ​ഷ​ണം​ ​പോ​യ​താ​യി​ ​നാ​ടോ​ടി​ക​ൾ​ ​മ​ര​ട് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നെ​ട്ടൂ​രി​ൽ​ ​ക​ട​ ​കു​ത്തി​തു​റ​ന്ന് ​മോ​ഷ​ണം​ ​ന​ട​ന്നി​രു​ന്നു.