eahul-gandhi

ന്യൂഡൽഹി: വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി. . വിദേശത്തെ കടല്‍ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് ബി.ജെ.പി വക്താവ് സഞ്ജു വെര്‍മ വിമര്‍ശിച്ചു. എവിടെയാണ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലാതെ ഇറ്റലിയില്‍ അദ്ദേഹം എന്ത് ചെയ്യുകയാണ്. വയനാടിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം വാക്‌സിനെടുത്തിട്ടില്ലേ. വിദേശ തീരങ്ങളിലിരുന്നു വിഡ്ഢിത്തം ട്വീറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന്റെ ഹോബി എന്താണെന്ന് ഒരു ധാരണയുമില്ലെന്നും സഞ്ജു വെര്‍മ പറഞ്ഞു.

2021 അവസാനത്തോടുകൂടി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇപ്പോഴും രണ്ട് ഡോസ് വാക്‌സിന്‍ ലഭിക്കാത്തവര്‍ നിരവധിപേരുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതിൽ വൻവിമർശനമുയർന്നിരുന്നു. സ്വകാര്യ ആവശ്യത്തിനായാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.