kk

മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മപർവമെന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ഒടുവിൽ മമ്മൂട്ടിയുടെ കാരക്‌ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. .'മൈക്കിള്‍' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കൊവിഡ് പച്ഛാത്തലത്തിൽ മാറ്റിവച്ചതിനെ തുടർന്നാണ് അമൽ നീരദ് ഭീഷ്‌പർവം സിനിമയിലേക്ക് കടന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വൻതാരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുഷിൻ ശ്യാം ആണ് സംഗീതം. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്