new-yaer

ഓക്‌ലൻഡ് : പുത്തൻ പ്രതീക്ഷകളുമായി 2022 നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഓക്‌ലന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്‌കൈ ടവറില്‍ വര്‍ണാഭമായാണ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷം. കരിമരുന്ന് പ്രകടനങ്ങളോടു കൂടിയാണ് രാജ്യം പുതുവര്‍ഷത്തെ വരവേറ്റത്.

ഓസ്‌ട്രേലിയയിലാണ് അതിനുശേഷം പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷം എത്തുക.