
കോഴിക്കോട് : മന്ത്രി എ.കെ. ശശീന്ദ്രന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വിയ്യൂര്‍ സ്വദേശി രാജേഷിനാണ് (രഞ്ജു ) പരിക്കേറ്റത്. കൊയിലാണ്ടി - കൊല്ലത്ത് വെച്ചാണ് അപകടം. മന്ത്രിയുടെ വാഹനം കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. രാജേഷ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.