ameesha-patel

മുംബയ്: ബോളിവുഡ് നായിക അമീഷാ പട്ടേലിനോട് ട്വിറ്ററിൽ പരസ്യമായി വിവാഹാഭ്യർത്ഥന നടത്തി അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. ഇന്ന് തന്റെ ജന്മദിനം ആഘോഷിച്ച ഫൈസലിന് ജന്മദിന ആസംസകൾ നേർന്ന അമീഷയുടെ ട്വീറ്റിന് മറുപടിയായാണ് ഫൈസൽ വിവാഹാഭ്യർത്ഥന നടത്തിയത്. എന്നാൽ ട്വീറ്റ് ചെയ്ത് അധികം വൈകാതെ തന്നെ ഫൈസൽ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഹാപ്പി ബർത്ത്ഡേ മൈ ഡാർളിംഗ്, ലവ് യൂ, നല്ലൊരു വർഷം ആശംസിക്കുന്നുവെന്നായിരുന്നു അമീഷയുടെ ട്വീറ്റ്. അതിന് മറുപടിയായി 'നന്ദി അമീഷാ, ഞാൻ പരസ്യമായി ഒരു കാര്യം ചോദിക്കട്ടെ, എന്നെ വിവാഹം കഴിക്കാമോ?' എന്ന് ഫൈസൽ ട്വീറ്റ് ചെയ്തു. വളരെനാളുകളായി ഫൈസലും അമീഷയും അടുപ്പത്തിലാണെന്ന വാർത്തകൾ സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. 45കാരിയായ അമീഷാ പട്ടേൽ നിലവിൽ ബറോഡയിൽ കുടുംബത്തോടൊപ്പം ന്യൂ ഇയർ ആഘോഷിക്കുകയാണ്.

Happy bday my darling ⁦@mfaisalpatel⁩ … love uuuuu … ❤️💖💖💞💓💘have a super awesome year ❤️💖💖💖 pic.twitter.com/Yworua1hLv

— ameesha patel (@ameesha_patel) December 30, 2021