
മലപ്പുറം: അക്ഷരസേന അംഗങ്ങൾക്ക് ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ഖമറുദ്ദീൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. കൂട്ടായ്മ പ്രസിഡന്റ് കെ . ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മ വനിതാവേദി പ്രസിഡന്റ് എൻ.കെ. ഷാഹിന, സെക്രട്ടറി കെ. അഹമ്മദ് കുട്ടി, കൂട്ടായ്മ യുവജനവേദി പ്രസിഡന്റ് എം.കെ. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു.