
എടപ്പാൾ: കാടഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാലടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ലോക ഏയ്ഡ്സ് ദിനാചരണം നടത്തി. പി.ടി.എ പ്രസിഡന്റ് കമ്മു നീർക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സി.ഹംസ അദ്ധ്യക്ഷത വഹിച്ചു. കാലടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ആൻഡ്രൂസ്, സതീഷ് അയ്യാപ്പിൽ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.ശ്രീജ, എൻ.എസ്.എസ് കോഓർഡിനേറ്റർ എസ്.പ്രവീൺ, സി.ബീന, എസ്.സുജി, എ.അജ്മൽ, പി. ശ്രീകല എന്നിവർ പ്രസംഗിച്ചു.