
വണ്ടൂർ: കേന്ദ്ര സഹായത്തോടെ കേരള സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പഠ്ന ലിഖ്ന അഭിയാൻ( ഇനിയും ശേഷിക്കുന്ന നിരക്ഷരരെ പഠിപ്പിക്കുന്ന പദ്ധതി ) പദ്ധതിയുടെ വണ്ടൂർ ഗ്രാമപഞ്ചായത്ത്തല സംഘാടക സമിതി രൂപവത്കരണ യോഗം വണ്ടൂർ പഞ്ചായത്ത് സമ്മേളന ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് .പി റുബീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. സി.ടി.പി. ജാഫർ, പഞ്ചായത്ത് മെമ്പർമാരായ വി.രുഗ്മിണി, എൽ. ഷൈനി, ആയിഷ മാനീരി, പ്രേരക് സാജിദ, ഇ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.