kkkkk
.

നി​ല​മ്പൂർ: നാ​ടു​കാ​ണി​ചു​രം വ​ഴി​യു​ള്ള അ​ന്തർ​സം​സ്ഥാ​ന ബസ് സർ​വ്വീ​സു​കൾ​ക്ക് അ​നു​മ​തി ആ​യ​തോ​ടെ നി​ല​മ്പൂ​രിൽ നി​ന്നും ബംഗളൂരുവി​ലേ​ക്കു​ള്ള കെ.എ​സ്.ആർ.ടി.സി സർ​വ്വീ​സ് ഞാ​യ​റാ​ഴ്​ച മു​തൽ പു​ന​രാ​രം​ഭി​ക്കും. വെ​ള്ളി, ശ​നി, ഞാ​യർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഓട്ടം. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​ഗ​ണി​ച്ച​ശേ​ഷമേ കൂ​ടു​തൽ സർ​വ്വീ​സ് നടത്തുന്നത് പരിഗണിക്കൂ.

അ​തേ സ​മ​യം, നി​ല​മ്പൂർ കെ.എ​സ്.ആർ.ടി.സി ഡിപ്പോ​യിൽ നി​ന്നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം നി​ര​വ​ധി സർ​വ്വീ​സു​ക​ളാ​ണ് മു​ട​ങ്ങു​ന്ന​ത്. 28 ഷെ​ഡ്യൂ​ളു​ക​ളുള്ളതിൽ 23 സർവീസുകളേ നടക്കുന്നുള്ളൂ. 75 ഡ്രൈ​വർ​മാ​രിൽ 16 പേ​രു​ടെ കു​റ​വാ​ണ് ഡി​പ്പോ​യി​ലു​ള്ള​ത്. എ​ന്നാൽ സർ​വ്വീ​സു​കൾ കു​റ​യുന്നത് വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല.

ചു​രം വ​ഴി ഗൂ​ഡ​ല്ലൂ​രിലേ​ക്കു​ള്ള സർ​വ്വീ​സു​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.ഗൂ​ഡ​ല്ലൂർ സർ​വ്വീ​സ് ന​ട​ത്തേ​ണ്ട ബസു​കൾ പ​മ്പ​യിൽ സർ​വ്വീ​സ് ന​ട​ത്തു​ക​യാ​ണ്. ഇ​ത് തി​രി​ച്ചു ല​ഭി​ക്കു​ന്ന​തി​നാ​യി ക​ത്ത് നൽ​കി​യി​ട്ടു​ണ്ടെ​ന്ന് എ.ടി.ഒ പ​റ​ഞ്ഞു.