f


മലപ്പുറം: ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓംബുഡ്​സ്മാനായി സി. അബ്ദുൾ റഷീദ് ചുമതലയേറ്റു തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് നിയമനം. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്ററുടെ ഓഫീസിനോടനുബന്ധിച്ചാണ് ഓംബുഡ്​സ്മാന്റെ ഓഫീസ് പ്രവർത്തിക്കുക.പരാതികൾ ഓഫീസിൽ നേരിട്ടോ ombudsmanmlp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9447529955, 0483 2734976 എന്നീനമ്പറുകളിലോ അറിയിക്കാം.