d

താനൂർ: വേദശാസ്ത്രങ്ങളും വൈദിക സാഹിത്യങ്ങളും സാമാന്യ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച താനൂർ വൈദിക വിചാര സദസിന്റെ 16ാമത് വാർഷികാഘോഷവും വൈദിക വിചാരസദസും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഡിസംബർ അഞ്ചിന് ഉദ്ഘാടനം ചെയ്യും. വേദഭാരതി പുരസ്‌കാരം കോഴിക്കോട് ശ്രേഷ്ഠാചാര സഭാസാരഥികളായ എം.ടി. വിശ്വനാഥനും വാസന്തി വിശ്വനാഥനും ഗവർണർ സമർപ്പിക്കും. ഏഷ്യൻ സോഫ്റ്റ് ബെയ്സ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന താനൂരിലെ താരങ്ങളെ ഗവർണർ അനുമോദിക്കും. തുടർന്ന് ഏഴുദിവസം നീണ്ടുനിൽക്കുന്ന വൈദിക വിചാര സദസ്സിന് ആരംഭം കുറിക്കും. പത്രസമ്മേളനത്തിൽ എൻ. ധനരാജ്, പ്രഭാകരൻ കാട്ടുങ്ങൽ, ജ്യോതി പ്രകാശ്, കെ. ഉണ്ണി ,​ എസ്.വി വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.