d

മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര മുതൽ നാട്ടകുൽ വരെയുള്ള ഭാഗത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ, സ്തൂപങ്ങൾ, ബോർഡുകൾ എന്നിവ ബന്ധപ്പെട്ട കക്ഷികൾ തന്നെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് പെരിന്തൽമണ്ണ ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. അല്ലാത്തപക്ഷം ഹൈവേ പ്രൊട്ടക്‌ഷൻ ആക്ട്, കേരള ലാന്റ് കൺസർവൻസി ആക്ട് എന്നിവ പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കും. പാതയോരങ്ങളിലെ അനധികൃത നിർമ്മിതികളും ബോർഡുകളും പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.