
മലപ്പുറം: രാജീവ് ഗാന്ധി സെന്ററിന്റെ 2020ലെ രാജീവ് ഗാന്ധി അവാർഡ് മുൻമന്ത്രി ആര്യാടൻ മുഹമ്മദിന് നാളെ സമ്മാനിക്കും. വൈകിട്ട് നാലിന് മലപ്പുറം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവാർഡ് ദാനം നിർവഹിക്കും. 25,000 രൂപയും ഉപഹാരവുമാണ് അവാർഡ്. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. ടി.കെ.ഹംസ മുഖ്യാതിഥിയാവും. എ.പി അനിൽകുമാർ എം.എൽ.എ രാജീവ് അനുസ്മരണ പ്രഭാഷണം നടത്തും.