
വണ്ടൂർ: സംസ്ഥാന ബാൾ ബാഡ്മിന്റൺ സബ് ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവാലി ജി.എച്ച്.എസ്.എസിലെ കായിക താരങ്ങളെ അനുമോദിച്ചു. ചടങ്ങ് എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. തിരുവാലി എച്ച്.എസ്.എസ് പോളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി നേടിയ ലിജിമോൾ ജോസഫിനെ അനുമോദിച്ചു. വാർഡ് മെമ്പർ ഷാനി കൽപ്പള്ളി , എസ്.എം.സി ചെയർമാൻ പി.ശശി , പി.ടി.എ വൈസ് പ്രസിഡന്റ് ടി. രമേശ് ,സ്‌കൂൾ എച്ച്.എം. മുഹമ്മദ് കോയ,
സ്റ്റാഫ് സെക്രട്ടറി സി.കെ. ജയരാജ് തുടങ്ങിയവർ സംബന്ധിച്ചു.