malappuram
മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​മി​നി​ ​പ​മ്പ​യി​ലെ​ ​അ​യ്യ​പ്പ​ ​സേ​വാ​സം​ഘം​ ​ അ​ന്ന​ദാ​ന​ ​ക്യാ​മ്പ്​ ​സ​ന്ദ​ർ​ശിച്ചപ്പോൾ.

കുറ്റിപ്പുറം: ശബരിമല ഇടത്താവളമായ മിനി പമ്പയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഇന്നലെ മിനി പമ്പയിലെ അയ്യപ്പ സേവാസംഘം അന്നദാന ക്യാമ്പിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. കെ.ടി.ജലീൽ എം.എൽ.എയും അന്നദാന ക്യാമ്പിൽ എത്തിയിരുന്നു. മുൻ എം.പി സി.ഹരിദാസ് മന്ത്രിക്ക് നിവേദനം നൽകി. സേവാ സംഘം കോഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസ് ബാബു, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി മുരളീധരൻ, ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ, ബാല ചന്ദ്രൻ മുല്ലപ്പുള്ളി, രാജേഷ് പ്രശാന്തിയിൽ, കോലത്ത് ഗോപാലകൃഷ്ണൻ, കെ.പി.വേണു, ജ്യോതി, ശ്രീനാരായണൻ, കൃഷ്ണൻ സി.കെ, വേലായുധൻ ,സതീഷ് അയ്യാപ്പിൽ പ്രസംഗിച്ചു.