 
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി ഈമാസം 9ന് കോഴിക്കോട് നടത്തുന്ന വഖഫ് സംരക്ഷണ പ്രക്ഷോഭ റാലിക്ക് മുന്നോടിയായി നിയോജകമണ്ഡലം തലങ്ങളിൽ ഇന്ന് സ്‌പെഷ്യൽ കൺവെൻഷനുകളും നാളെ മുനിസിപ്പൽ, പഞ്ചായത്ത് തല കൺവെൻഷനുകളും നടക്കുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ലീഗിന്റെയും പോഷക അനുബന്ധ സംഘടനകളുടെയും, അദ്ധ്യാപക സർവീസ് സഹകരണ മേഖലയിലെ സംഘടനകളുടെയും ജില്ലാ, താലൂക്ക്, സബ് ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷർ എന്നിവർ ഇന്നത്തെ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കും. പഞ്ചായത്ത്, മുനിസിപ്പൽ, തലങ്ങളിൽ നാളെ നടക്കുന്ന കൺവെൻഷനുകളിൽ യൂണിറ്റ്,വാർഡ്തല കമ്മിറ്റികളുടെ മുഴുവൻ ഭാരവാഹികളും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മുഴുവൻ അംഗങ്ങളും കൂടി പങ്കെടുക്കും.