d
വെള്ളാപള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി മലപ്പുറം യൂണിയൻ സംഘടിപ്പിച്ച യോഗം മലപ്പുറം യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക പരിഷ്‌കർത്താക്കളിലൂടെ ഉയർന്നു വന്ന ഈഴവ സമുദായത്തെയും എസ്.എൻ.ഡി.പി യോഗത്തെയും മാറ്റിനിർത്തി കൊണ്ട് ഒരു അധികാര കേന്ദ്രത്തിനും മുന്നോട്ട് പോകാനാവില്ലെന്ന് മലപ്പുറം യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ വെള്ളാപള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി മലപ്പുറം യൂണിയൻ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം യൂണിയൻ സെക്രട്ടറി സുബ്രമണ്യൻ ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം ഡയറക്ടർമാരായ പ്രദീപ് ചുങ്കപ്പള്ളി ,​നാരായണൻ നല്ലാട്ട്,​ വനിത സംഘം പ്രസിഡന്റ് ചന്ദ്രിക അധികാരത്ത്, ശ്രീനാരായണ എംപ്ലോയ്സ് ഫോറം കേന്ദ്രസമിതി അംഗം രഞ്ജിത് മലപ്പുറം, യൂണിയൻ കൗൺസിലർ എം.ജതീന്ദ്രൻ സംസാരിച്ചു.