 
തേഞ്ഞിപ്പലം: വഖഫ് സർക്കാർ പിടിവാശി വെടിഞ്ഞ് വിവാദ വിഷയങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ഐ.എസ്.എം യുണവേഴ്സിറ്റി മണ്ഡലം യൂത്ത് അലൈവ് ആവശ്യപെട്ടു.
ചെനക്കലങ്ങാടി കെ.കെ.എം ഓഡറ്റോറിയത്തിൽ നടന്ന പ്രതിനിധി സംഗമം സംസ്ഥാന ട്രഷറർ ശബീർ കൊടിയത്തൂർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓടക്കൽ റിഷാൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി ,ഐ.എസ്.എം ജില്ലാ പ്രസിഡന്റ് മുബഷിർ കോട്ടക്കൽ, ഫൈസൽ ബാബു സലഫി ,നാസർ ഫാറൂഖി ,കെ ടി മുഹമ്മദ് കുട്ടി, വി പി അബ്ദുൽ റസാഖ് , മഹ്സൂം സ്വലാഹി, ഹബീബ് നരോല്പാലം, കബീർ പടിക്കൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.