d
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഡവലപ്‌മെന്റ് കമ്മിറ്റി നടത്തിയ ബഹുജന ധർണ്ണ പി അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘടനം ചെയ്യുന്നു

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം ഉയർത്താനുള്ള നടപടികൾക്കായി നാട്ടുകാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്ക് മുന്നിലും താനുണ്ടാവുമെന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കമ്മിറ്റി നടത്തിയ ബഹുജന ധർണ്ണ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സെറീന ഹസീബ്, റെയിൽവേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി.അബ്ദുൽ റഹ്മാൻ, വി.പി. സോമസുന്ദരൻ, അഡ്വ.രവി മംഗലശ്ശേരി, നിസാർ കുന്നുമ്മൽ, ദീപ പുഴക്കൽ, ബാബു പള്ളിക്കര, മൂച്ചിക്കൽ കാരിക്കുട്ടി, ഷിജു ചേര്യങ്ങാട്ട്, ഇ.നരേന്ദ്രദേവ്, വി. അനീഷ്, പി സുനിൽ കുമാർ സംസാരിച്ചു. റെയിൽവേ ധർണ്ണയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അരിയല്ലൂരിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.