dddddddd


മ​ല​പ്പു​റം​:​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​നം​ ​പി.​എ​സ്.​സി​ക്ക് ​വി​ടു​ന്ന​ത് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഡി​സം​ബ​ർ​ ഒമ്പതിന് ​കോ​ഴി​ക്കോ​ട് ​ന​ട​ത്തു​ന്ന​ ​വ​ഖ​ഫ് ​സം​ര​ക്ഷ​ണ​ ​റാ​ലി​യി​ൽ​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് 5,000​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​ങ്കെ​ടു​പ്പി​ക്കാ​ൻ​ ​എം.​എ​സ്.​എ​ഫ് ​ജി​ല്ലാ​ ​പ്ര​വ​ർ​ത്ത​ക​സ​മി​തി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഭി​ന്നി​പ്പി​ച്ച് ​ഭ​രി​ക്കു​ക​യെ​ന്ന​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​കേ​ന്ദ്ര​ന​യം​ ​ത​ന്നെ​യാ​ണ് ​കേ​ര​ള​ത്തി​ലും​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​വി​ദ്യാ​ർ​ത്ഥി​ ​സ​മൂ​ഹം​ ​പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും​ ​പ്ര​വ​ർ​ത്ത​ക​സ​മി​തി​ ​യോ​ഗം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​യോ​ഗം​ ​എം.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഫാ​രി​സ് ​പൂ​ക്കോ​ട്ടൂ​ർ​ ​ഉ​ദ്ഘാ​ട​നം ​ചെ​യ്തു.​