d
പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി: ഉപകാരപ്രദമല്ലാത്ത അറിവ് സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. പുതുപൊന്നാനി എം. ഐ ഗേൾസ് എച്ച്.എസ്.എസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂൾ മാനേജർ ഹംസ ബിൻ ജമാൽ റംലി അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദീപ കരുവാട്ടി, നഗരസഭ കൗൺസിലർ ജംഷീന മൊയ്തു, പി.ബി. സലീം , പ്രിൻസിപ്പൽ കെ.പി. യഹിയ, ഹെഡ്മാസ്റ്റർ പി.എം. ജർജീസ്, സ്റ്റാഫ് സെക്രട്ടറി സി.എം. മുസ്തഫ എന്നിവർ പ്രസംഗിച്ചു.