d

താനൂർ : നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിയ താനൂരിലെ താരങ്ങൾക്ക് താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് സ്വീകരണം നൽകി. ചന്ദ്രിക സ്‌പോർട്സ് ലേഖകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് അഫ്സൽ കെ. പുരം അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി അനുമോദനപ്രസംഗം നടത്തി. താരങ്ങൾക്ക് ഉപഹാര സമർപ്പണം
കെ.എൻ. മുത്തുക്കോയ തങ്ങൾ,​ എം.കെ.ബി. മുഹമ്മദ് ,​ പരിശീലകൻ ഹംസ , ക്യാപ്റ്റൻ എം. സാന്ദ്ര ,​ സെക്രട്ടറി
പി.പ്രേമനാഥൻ,വി.പി ശശികുമാർ എന്നിവർ പ്രസംഗിച്ചു.