
പൊന്നാനി: അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കമായി. നഗരസഭാ തല ഉദ്ഘാടനം വാർഡ് 23ലെ കറുകത്തിരുത്തി മദ്രസ്സയിൽ വച്ച് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു. ബിൻസി ഭാസ്‌കർ, കൗൺസിലർമാരായ വി.പി പ്രബീഷ്, ഇക്ബാൽ മഞ്ചേരി, കില ഫാക്കൽറ്റികളായ സി.പി മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.