d

താനൂർ : താനൂർ ശോഭാപറമ്പ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷം നടന്നു. രാവിലെ വിശേഷാൽ പൂജകളോടെ ക്ഷേത്രം തന്ത്രി കല്ലൂർ മനയിൽ അനിയൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചു. താനൂർ മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ ക്ഷേത്രം പൂജാരി രാജീവ് ആവേൻ, ക്ഷേമസമിതി പ്രസിഡന്റ് സി.കെ.സുന്ദരൻ, സെക്രട്ടറി ടി. അശോകൻ, കള്ളക്കോട്ടിൽ ശശിധരൻ , വേണുഗോപാലൻ, ഉണ്ണി ആട്ടീരി മന, രാമചന്ദ്രൻ , അഖിൽ നന്നാട്ടിൽ എന്നിവർ നേതൃത്വം നൽകി.