s
പരമേശ്വരൻ

തേഞ്ഞിപ്പലം: സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗം തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ സി പരമേശ്വരൻ (62) നിര്യാതനായി. കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ എസ് കെ ടി യു ജില്ല എക്സിക്യൂട്ടീവംഗം, ഏരിയ സെക്രട്ടറി, പി കെ എസ് ജില്ല എക്സിക്യൂട്ടീവംഗം, തേഞ്ഞിപ്പലം പാലിയേറ്റീവ് സൊസൈറ്റി ഡയറക്ടർ, തേഞ്ഞിപ്പലം പഞ്ചായത്തംഗവും മലബാർ ദേവസ്വം ബോർഡംഗം, പി കെ എസ് ഏരിയ ട്രഷറർ, സി പി ഐ എം തേഞ്ഞിപ്പലം ലോക്കൽ കമ്മറ്റി സെക്രട്ടറി എന്നീ പദവികളും വഹിച്ചു. ഫറോക്ക് ഓട്ടുകമ്പനിയിൽ ഏറെക്കാലം തൊഴിലാളിയായിരുന്നു. മികച്ച തബലിസ്റ്റും ഗായകനുമായിരുന്നു. പിതാവ്: പരേതനായ ഇന്ധനായി.
മാതാവ്: കുഞ്ഞാഖ. ഭാര്യ: സുനിത. മക്കൾ: മിഥുൻ ശ്യാം, മുകില. മരുമകൻ: ദിലീപ്. സഹോദരങ്ങൾ: കൗസല്യ, പ്രേമലത, സിന്ധു, ഗോപി, സുരേഷ് (കാലിക്കറ്റ് സർവ്വകലാശാല ജീവനക്കാരൻ ).